24.3 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • പച്ചക്കറി കൃഷിയെ ബാധിച്ച് മഴ, മാർക്കറ്റിലെത്തുന്ന ഉൽപ്പന്നങ്ങളിൽ വൻ കുറവ്, വില കുതിക്കുന്നു
Uncategorized

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ, മാർക്കറ്റിലെത്തുന്ന ഉൽപ്പന്നങ്ങളിൽ വൻ കുറവ്, വില കുതിക്കുന്നു


വേലന്താവളം: തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയാണ് നിൽക്കുന്നത്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ 80 രൂപ വരെയെത്തി.

സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാർക്കറ്റിൽ എത്തിയാൽ കാലുകുത്താൻ ഇടം ഉണ്ടാകില്ല. പച്ചക്കറി ചാക്കുകൾ കുന്നു കൂടി കിടക്കും. പക്ഷെ ഇപ്പോൾ ഇതാണ് കാലിയാണ് ആ ചന്ത. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാൽ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി. ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികൾക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Related posts

ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

Aswathi Kottiyoor

റേഷനരിയിൽ മായമെന്ന് പരക്കേ ആക്ഷേപം എന്നാൽ മായമല്ല സമ്പുഷ്‌ടീകരിച്ച അരിയെന്ന് താലൂക്ക് സപ്പ്ളൈ ഓഫീസർ

Aswathi Kottiyoor

.സംസ്ഥാനത്ത് 1801 പേർക്കു കൂടി കോവിഡ്; ‘ഗര്‍ഭിണികൾക്കും പ്രായമായവര്‍ക്കും മാസ്‌ക് നിര്‍ബന്ധം’

Aswathi Kottiyoor
WordPress Image Lightbox