24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘സീറ്റ് തരൂ സര്‍ക്കാരെ’; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‍‍യു, സംഘര്‍ഷം
Uncategorized

‘സീറ്റ് തരൂ സര്‍ക്കാരെ’; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ആര്‍ഡിഡി ഓഫീസ് ഉപരോധിച്ച് കെഎസ്‍‍യു, സംഘര്‍ഷം


കോഴിക്കോട്:മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ സമരത്തില്‍ സംഘര്‍ഷം. ഫുള്‍ എ പ്ലസ് കിട്ടിയിട്ടും രണ്ട് അലോട്ട്മെന്‍റുകളിലും പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത കുട്ടികളുമായി കോഴിക്കോട് ആര്‍‍ഡിഡി ഓഫീസ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി ഫുള്‍ എ പ്ലസ് വാങ്ങി, സീറ്റ് തരു… സര്‍ക്കാരെ… എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചത്. കോഴിക്കോട് ആര്‍ഡ‍ിഡി ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് റോഡ് ഉപരോധിച്ചു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

Related posts

ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

Aswathi Kottiyoor

സിദ്ധിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും

Aswathi Kottiyoor

‘അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു’; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox