24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പൊലീസുകാരൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വെച്ചു; സിഐയുടെ പരാതിയിൽ കേസെടുത്തു
Uncategorized

പൊലീസുകാരൻ മദ്യപിച്ച് സ്റ്റേഷനിലെത്തി ബഹളം വെച്ചു; സിഐയുടെ പരാതിയിൽ കേസെടുത്തു


പത്തനംതിട്ട: തിരുവല്ലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതായി സിഐയുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവിടെയും ബഹളം ഉണ്ടാക്കിയതായി എഫ്ഐആറിൽ പറയുന്നു. രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

സംഭവ ദിവസം രാജ്‌കുമാറിന് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയുണ്ടായിരുന്നു. രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവ‍ര്‍ത്തകരോട് ബഹളം വെച്ചെന്നാണ് പരാതി. സിഐയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇത് തന്നെ തുടര്‍ന്നു. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related posts

പൊലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് ഓടി രക്ഷപ്പെട്ടു; ‘പോകും വഴി പൊലീസ് ജീപ്പും തകര്‍ത്തു’

Aswathi Kottiyoor

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; നിയന്ത്രണം ചാലക്കുടിയില്‍ ഗാര്‍ഡറുകള്‍ മാറ്റുന്നതിനാല്‍

Aswathi Kottiyoor

‘അന്ന് കാണിച്ച നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും മാതൃകാപരം’; അജന്യയെ സന്ദര്‍ശിച്ച് കെകെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox