25.9 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു
Uncategorized

പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്കേറ്റു


ദില്ലി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിനും കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ രണ്ട് ബോഗികള്‍ പാളം തെറ്റി. വലിയ അപകടമാണ് നടന്നതെന്നാണ് വിവരം. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്നിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.

Related posts

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

Aswathi Kottiyoor

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി പ്രദേശവാസികൾ; പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor

കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ, അമ്മയെ പൊലീസ് ചോദ്യംചെയ്യുന്നു

Aswathi Kottiyoor
WordPress Image Lightbox