25.9 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • നേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍! ഇനി കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പില്‍
Uncategorized

നേപ്പാളിന്റെ വെല്ലുവിളി മറികടന്ന് ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍! ഇനി കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പില്‍


കിംഗ്‌സ്ടൗണ്‍: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് ഉറപ്പിച്ച് ബംഗ്ലാദേശ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അവസാന എട്ടിലെത്തിയത്. കിംഗ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 19.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായിരുന്നു. 17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ 19.2 ഓവറില്‍ 85ന് എല്ലാവരും പുറത്താവുകയായിരുന്നു. 27 കുശാല്‍ മല്ലയാണ് ചെറുത്തുനിന്നത്. ദിപേന്ദ്ര സിംഗ് ഐറി 25 റണ്‍സെടുത്തു. തന്‍സിം ഹസന്‍ സാകിബ് നാലും മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും വിക്കറ്റെടുത്തു. സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പിലാണ് ബംഗ്ലാദേശ്.

മോശം തുടക്കമായിരുന്നു നേപ്പാളിന്. ഏഴ് ഓവറില്‍ അവര്‍ അഞ്ചിന് 26 എന്ന നിലയിലേക്ക് അവര്‍ തകര്‍ന്ന് വീണു. കുശാല്‍ ഭര്‍ടല്‍ (4), അനില്‍ ഷാ (0), രോഹിത് പൗഡേല്‍ (1), ആസിഫ് ഷെയ്ഖ് (17), സന്ദീപ് ജോറ (1) എന്നിവരാണ് തുടക്കത്തില്‍ പുറത്തായത്. പിന്നീട് മല്ല – ദിപേന്ദ്ര സഖ്യം സഖ്യം 52 റണ്‍സ് കകൂട്ടിചേര്‍ത്തു. എന്നാല്‍ 17-ാം ഓവറില്‍ മല്ല പുറത്തായതോടെ നേപ്പാളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗുല്‍ഷന്‍ ജാ (0),സോംപാല്‍ കമി (0), അഭിന്‍ഷ ബൊഹറ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സന്ദീപ് ലാമിച്ചാനെ (0) പുറത്താവാതെ നിന്നു.

Related posts

ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടി യുവാവ്; രക്ഷകരായി തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘം

Aswathi Kottiyoor

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; അപകടനില തരണം ചെയ്തു

Aswathi Kottiyoor

ഡ്രൈവിങ് ടെസ്റ്റിൽ അന്യായമായി തോൽപ്പിക്കുന്നെന്ന് ആരോപണം, ടൂവീലറിൽ നടുറോഡിൽ ‘8’; പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

Aswathi Kottiyoor
WordPress Image Lightbox