പുതിയ നിർദേശപ്രകാരം ഇനിമുതൽ ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ജോലിസംബന്ധമായും മറ്റും ലൈസൻസ്/ആർസി ഹാജരാക്കേണ്ടവർക്ക് മുൻഗണനാക്രമം നോക്കാതെ സ്‌മാർട്ട് കാർഡുകൾ പ്രിന്റ് ചെയ്ത് തപാൽമാർഗം അയച്ചുകൊടുക്കുന്നുണ്ട്. ഇതിനായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസ്, പ്രിൻ്റിങ് സ്റ്റേഷൻ അടക്കമുള്ള സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നു.എന്നാൽ പലപ്പോഴും ഏജൻ്റുമാരാണ് ഇ-മെയിൽ അപേക്ഷകൾ അയക്കുന്നത്. അത് തടയുകയാണ് ലക്ഷ്യം. ആർ.സി./ലൈസൻസുകൾ പ്രത്യേക പരിഗണന നൽകി വേഗത്തിൽ പ്രിന്റ് ചെയ്ത് ലഭിക്കാൻ അപേക്ഷകരോ അപേക്ഷകർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധുക്കളോ ആർ.ടി., സബ് ആർ.ടി. ഓഫീസുകളിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണം. ഓഫീസ് മേധാവി പരിശോധിച്ച് ബോധ്യപ്പെടണം. ഇതിനുശേഷം എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഓഫീസിലേക്ക് ഇ-മെയിൽ അയക്കും. അവിടത്തെ ശുപാർശയോടുകൂടി മാത്രമെ പ്രിന്റ്റിങ് സെൻ്ററിലേക്ക് മെയിൽ അയക്കാവൂ. അത് മാത്രമാണ് പരിഗണിക്കുക.
- Home
- Uncategorized
- ഡ്രൈവിങ് ലൈസൻസ്, ആർസി സ്‌മാർട്ട് കാർഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം;ഇടനിലക്കാർ വേണ്ടെന്ന് എംവിഡി