23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍; കാലില്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയില്‍
Uncategorized

കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍; കാലില്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയില്‍


കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. നെല്ലിക്കുന്ന് കുന്നത്ത് അജയന്റെ(30) മൃതദേഹം ആണ് ചേളന്നൂര്‍ മുതുവാട്ട്താഴം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ മുതുവാട്ട് താഴം പാലത്തിന് മുകളില്‍ സംശയാസ്പദമായ രീതിയില്‍ ബൈക്ക്, ചെരിപ്പ് എന്നിവ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും നരിക്കുനി ഫയര്‍ സ്റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയോടെയാണ് പുഴയില്‍ 12 അടിയോളം താഴ്ചയില്‍ അജയന്റെ മൃതദേഹം കണ്ടത്തെിയത്. കാലില്‍ മുഴുവന്‍ ചൂണ്ടക്കൊളുത്ത് ചുറ്റിയ നിലയിലായിരുന്നു. അത് മുറിച്ചു മാറ്റിയാണ് മൃതദേഹം കരക്കെത്തിച്ചത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.സി. മനോജിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഫയര്‍ഫോഴ്സിന്റെ സ്‌കൂബാ ടീമാണ് തിരച്ചില്‍ നടത്തിയത്. അഭിലാഷ് നരിക്കുനി, മനുപ്രസാദ് പി. കെ, നിഖില്‍ മല്ലിശ്ശേരി എന്നിവരും, നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളും തിരച്ചിലില്‍ പങ്കെടുത്തു.

Related posts

ഇന്ന് സംസ്ഥന വ്യാപകമായി പഠിപ്പ് മുടക്ക് സമരം, ഗവർണർക്കെതിരെ കടുപ്പിച്ച് എസ്എഫ്ഐ

Aswathi Kottiyoor

ട്രെയിൻ തീവയ്‌പ് കൃത്യമായ മുന്നൊരുക്കത്തോടെ, കോളും ചാറ്റും തെളിവ്; ഷാറുഖിന് സഹായം കിട്ടി’

Aswathi Kottiyoor

ബസുകളിൽ അടിയന്തരമായി സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന് കേന്ദ്രത്തിന് ശുപാർശ

Aswathi Kottiyoor
WordPress Image Lightbox