25.2 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു; തീറ്റയില്‍ അമിതമായി ചക്കയും ഉള്‍പ്പെടുത്തി; സംഭവം കൊല്ലം വെളിനല്ലൂരിൽ
Uncategorized

പൊറോട്ട കഴിച്ച് 5 പശുക്കൾ ചത്തു; തീറ്റയില്‍ അമിതമായി ചക്കയും ഉള്‍പ്പെടുത്തി; സംഭവം കൊല്ലം വെളിനല്ലൂരിൽ


കൊല്ലം: കൊല്ലം വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ചുപശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങിയത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയിൽ; ബന്ധുക്കൾക്ക് പങ്കില്ലെന്ന് പൊലീസ്

Aswathi Kottiyoor

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

Aswathi Kottiyoor

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox