25.2 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ഇരിട്ടി ടൗണിൽ 60 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
Uncategorized

ഇരിട്ടി ടൗണിൽ 60 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ


ഇരിട്ടി: ഇരിട്ടി ടൗണിൽ 60 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടെ ഇരിട്ടി ടൗണിൽ വെച്ച് KL 29 B 8889 നമ്പർ ഫിയറ്റ് കാറിൽ നിന്നും 60 കിലോ കഞ്ചാവുമായി തലശ്ശേരി ചൊക്ലി സ്വദേശിയായ ഹക്കീമിനെ ആണ് (46)അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വിനോദൻ ടി കെ, പ്രമോദ് കെ പി, സുരേഷ് കെ വി, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) ഷൈബി കുര്യൻ, അനിൽകുമാർ വി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനിവാസൻ വി, രമീഷ്‌ കെ, സന്ദീപ് ഗണപതിയാടൻ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു.

Related posts

തൃത്താലയിൽ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

Aswathi Kottiyoor

നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Aswathi Kottiyoor

കാസർകോട് നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox