26.4 C
Iritty, IN
June 24, 2024
  • Home
  • Uncategorized
  • ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു; ആക്രമണത്തിനിരയായ എസ്ഐ
Uncategorized

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു; ആക്രമണത്തിനിരയായ എസ്ഐ

പാലക്കാട്: കാർ പരിശോധനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തൃത്താല എസ്ഐ ശശി. അപരിചിത വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് എസ്ഐ പറഞ്ഞു. തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐ ശശിയെ വാഹനം കൊണ്ടിടിക്കുകയായിരുന്നു.എസ്ഐയെ മനപൂർവം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ പറഞ്ഞു. എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നതെന്നും ദുരൂഹ സാഹചര്യത്തിലാണ് സംഘത്തെ കണ്ടതെന്നും സിഐ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനുമാണ് കേസെടുത്തത്. അതേസമയം, പ്രതി അലൻ ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാഹനമോടിച്ചത് ഇയാളുടെ മകൻ അലനാണ്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്

Related posts

കോഴിക്കോട് വെസ്റ്റ്ഹിൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ദുരൂഹതയെന്ന് കോര്‍പ്പറേഷന്‍

Aswathi Kottiyoor

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തി; 3 പൊലീസുകാർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor

മേഘങ്ങള്‍മൂലം റേഡിയോകോളര്‍ പ്രവര്‍ത്തിക്കുന്നില്ല; മേഘമലയിലെ ജനവാസ കേന്ദ്രത്തിൽ അരിക്കൊമ്പൻ

Aswathi Kottiyoor
WordPress Image Lightbox