23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ’25 ഡപ്പികളിൽ മാരക ഐറ്റം, സ്കൂട്ടറിൽ കറങ്ങി ആവശ്യക്കാരിലെത്തിക്കും’; ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ
Uncategorized

’25 ഡപ്പികളിൽ മാരക ഐറ്റം, സ്കൂട്ടറിൽ കറങ്ങി ആവശ്യക്കാരിലെത്തിക്കും’; ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുമാട് മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിലായി. മുക്സിദുൽ ഇസ്ലാമാണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ഹെയോയിൻ എത്തിച്ചത്. സ്കൂട്ടറിൽ കറങ്ങി നടന്നാണ് മുക്സിദുൽ ഇസ്ലാം ഹെറോയിൻ വിൽപന നടത്തിയിരുന്നത്. 25 ഡപ്പികളിലായി വിൽപനക്ക് തയ്യാറാക്കിയ ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ഹെറോയിൻ വിൽപന നടത്തികിട്ടിയ രണ്ടായിരും രൂപയും, ഇതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിലെ വിൽപനയായിരുന്നു മുക്സിദുലിന്റെ ലക്ഷ്യമെന്ന് എക്സൈസ് പറയുന്നു. കുന്നത്തുമാട് എഖ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെയാണ് മുക്സിദുൽ പിടിയിലാവുന്നത്. പെരുന്പാവൂർ മേഖലിയൽ പരിശോധനകൾ ഇനിയും തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Related posts

വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ്

Aswathi Kottiyoor

ശിശുദിന സ്റ്റാമ്പ് തയ്യാറാക്കല്‍; ചിത്രരചനയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി റിജു എസ് രാജേഷ്

Aswathi Kottiyoor

ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox