21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേളകം സെന്‍റ് തോമസ് ഹൈസ്കൂളിൽ വയോജന ചൂഷണ വിരുദ്ധദിനം ആചരിച്ചു
Uncategorized

കേളകം സെന്‍റ് തോമസ് ഹൈസ്കൂളിൽ വയോജന ചൂഷണ വിരുദ്ധദിനം ആചരിച്ചു

കേളകം: ലോക വയോജന ചൂഷണ വിരുദ്ധദിനം, വയോജനങ്ങളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തും 1962 മുതൽ അവിഭക്ത കാപ്പാട് പഞ്ചായത്തിന്റെ പ്രസിഡന്‍റ് ശ്രീ ജോർജുകുട്ടി മുക്കാടനെ വീട്ടിലെത്തി ആദരിച്ചും കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആചരിച്ചു. കേളകം ഹൈസ്കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡണ്ടുകൂടിയായ അദ്ദേഹത്തെ വീട്ടിലെത്തി പൂക്കൾ നൽകിയും പൊന്നാടയണിയിച്ചുമാണ് കുട്ടികൾ ആദരിച്ചത്. കുടിയേറ്റത്തിന്റെ തീവ്രമായ അനുഭവങ്ങളും പൊതുസമൂഹത്തിന്റെ പ്രായമായവരോടുള്ള മോശം പെരുമാറ്റ രീതികളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. നല്ല മനുഷ്യരാകാൻ മാർക്ക് മാത്രം പോരെന്നും അവശരോടും വാർദ്ധക്യത്തിൽ എത്തിയവരോടും സ്നേഹവും അനുകമ്പയും കാണിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു, അധ്യാപകരായ ഷൈന എം ജി, ബിബിൻ ആന്റണി എന്നിവർ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി.

Related posts

ജയ ഷെട്ടി കൊലക്കേസിൽ ഛോട്ടാ രാജന്‍റെ ജീവപര്യന്തം മരവിപ്പിച്ച് ബോംബെ ഹൈക്കോടതി; ജാമ്യം അനുവദിച്ചു

Aswathi Kottiyoor

പാലക്കാട്ട് നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor

ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം, സമരം അവസാനിപ്പിച്ച് പ്രവാസി സംരംഭകന്‍ ഷാജി മോന്‍, ധാരണ ഇപ്രകാരം

Aswathi Kottiyoor
WordPress Image Lightbox