28.1 C
Iritty, IN
June 18, 2024
Uncategorized

സൗജന്യ തൊഴില്‍ പരിശീലനം


കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മിഷന്‍ വഴി നടത്തിവരുന്ന ഡി ഡി യു ജി കെ വൈയിലേക്ക് 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഫുഡ് പ്രൊഡക്ഷന്‍ ആന്റ് കിച്ചന്‍ സ്റ്റീവാര്‍ഡിങ്), ഏവിയേഷന്‍ (കസ്റ്റമര്‍ സര്‍വീസ്) എന്നിവയാണ് കോഴ്‌സുകള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്കാണ് മുന്‍ഗണന. യോഗ്യത പ്ലസ്ടു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനം, ഭക്ഷണം, താമസം, പ്രായോഗിക പരിശീലനവും ജോലിയും ഉറപ്പുവരുത്തും.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 18, 19, 20 തിയതികളില്‍ വയനാട് കല്‍പ്പറ്റ പുളിയാര്‍മല ഗവ.ഐ ടി ഐക്ക് സമീപമുള്ള ലവ് ഗ്രീന്‍ അസോസിയേഷന്‍ എന്ന സ്ഥാപനത്തില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയുള്ള സമയത്ത് നേരിട്ട് ഹാജരാകണം. ഫോണ്‍: 9539376000, 9497486000, 04936206062.

Related posts

കരുവന്നൂർ കേസ്: എം എം വർ​ഗീസിനെ എൻഫോഴ്സ്മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Aswathi Kottiyoor

*05/10/2023:ഇന്ന് അറിയാം*

Aswathi Kottiyoor

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

WordPress Image Lightbox