28.1 C
Iritty, IN
June 18, 2024
  • Home
  • Uncategorized
  • ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമ കോടതിയിൽ ഹാജരായി
Uncategorized

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യഭാമ കോടതിയിൽ ഹാജരായി. തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് ഹാജരായത്. കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

സത്യഭാമയുടെ പരാമർശം വലിയ വിവാദമാവുകയും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ കേരള കലാ മണ്ഡലത്തിൽ ആർഎൽവി രാമകൃഷ്ണന് മോഹിനിയാട്ട പ്രദർശനം നടത്താൻ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Related posts

ഒന്നാം ക്ലാസിലേക്ക് എത്തിയത് 40 പേർ അതിൽ മൂന്ന് ജോഡി ഇരട്ടകളും, വൈറലാണ് എടത്വയിലെ എൽപി സ്കൂൾ

Aswathi Kottiyoor

യുവതിയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

Aswathi Kottiyoor

കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് ദേഹത്തുകൊണ്ടു, 10 വയസുകാരനെ മർദ്ദിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox