24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
Uncategorized

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി


കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

Related posts

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു; ദാരുണസംഭവം കാസർകോട്

Aswathi Kottiyoor

ശമ്പളം ലഭിച്ചില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ‍ജീവനക്കാരൻ

Aswathi Kottiyoor

കൊല്ലത്ത് വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിച്ചു, ആ‍ര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല.

Aswathi Kottiyoor
WordPress Image Lightbox