24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പ്ലസ്ടു, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള അനുമോദിച്ചു
Uncategorized

പ്ലസ്ടു, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള അനുമോദിച്ചു

ഉളിയിൽ മേഖലയിൽ നിന്ന് പ്ലസ് ടു, നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മൂല്യബോധമുള്ള അറിവ് നേടി സമൂഹത്തോട് ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉണർത്തി. ഷാജഹാൻ ഐച്ചേരി അനുമോദന പ്രഭാഷണം നടത്തി. ആയിഷ പി പി യുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ കുരമുക്ക് യൂണിറ്റ് പ്രസിഡണ്ട് യുകെ സഈദ് സ്വാഗതവും മുൻസിപ്പൽ പ്രസിഡന്റ് വി എം സാജിത അധ്യക്ഷതയും മുൻസിപ്പൽ സെക്രട്ടറി ടിപി സിദ്ദീഖ് നന്ദിയും പറഞ്ഞു.

Related posts

‘ഒരു പെണ്‍കുഞ്ഞിനും ഈ ഗതി വരുത്തരുത്, വധശിക്ഷ കൊടുക്കണം’; നീതിയുടെ വെളിച്ചത്തിനായി കാത്തിരിക്കുന്ന ആലുവയിലെ ഒരമ്മ

Aswathi Kottiyoor

ചാണ്ടി ഉമ്മൻ റെക്കോർഡ്‌ ഭൂരിപക്ഷത്തിലേക്ക്‌.

Aswathi Kottiyoor

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox