24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രണ്ടാം ഘട്ട അലോട്ട്മെന്‍റ് വന്നു; മലബാറിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം
Uncategorized

രണ്ടാം ഘട്ട അലോട്ട്മെന്‍റ് വന്നു; മലബാറിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലബാറിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. രണ്ടാം ഘട്ടത്തിൽ മലപ്പുറം ജില്ലയിൽ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാർത്ഥികൾക്ക് മാത്രമാണ്. രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷവും മലപ്പുറം ജില്ലയിൽ 46,839 വിദ്യാർത്ഥികൾ അവസരം കാത്ത് നിൽക്കുമ്പോൾ ജില്ലയിൽ ആകെ ശേഷിക്കുന്നത് 14600 സീറ്റുകൾ മാത്രമാണ്. സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചു.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച 36393 വിദ്യാർത്ഥികളിൽ 33170 വിദ്യാർത്ഥികളാണ് പ്രവേശന നടപടികൾ പൂർത്തീകരിച്ചത്. പുതുതായി അവസരം ലഭിച്ചതാകട്ടെ 2,437 പേർക്കും. ഇതടക്കം 35,607 പേർക്കാണ് മലപ്പുറം ജില്ലയിൽ രണ്ടാംഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത്. ഈ കണക്ക് പരിശോധിച്ചാൽ മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ നൽകിയ 82,446 അപേക്ഷകരിൽ 46,839 പേർ ഇപ്പോഴും പട്ടികക്ക് പുറത്ത് നിൽക്കുകയാണ്. ഇവർക്കായി ഇനി ശേഷിക്കുന്നതാകട്ടെ 14,600 മെറിറ്റ് സീറ്റുകൾ മാത്രം. ഇത് കൂടി പൂർത്തിയാകുന്നതോടെ ജില്ലയിലെ 32,239 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ മേഖലകളെയോ ആശ്രയിക്കേണ്ടി വരും. ഇതര ജില്ലകളിൽ നിന്നായി 7,606 പേരാണ് അപേക്ഷകരായി മലപ്പുറത്തുള്ളത്.

Related posts

ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ പകുതി ശമ്പളം നൽകി കെ.എസ്.ആർ.ടി.സി

വളർത്ത് നായയെ കടുവ പിടിച്ചു

Aswathi Kottiyoor

അമ്പലപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox