രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവർത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി. ഇന്നലെവരെ കിട്ടിയ സമ്പാദ്യം കൊണ്ട് വേണം ഈ വറുതിക്കാലം തള്ളി നീക്കാൻ. എന്നാൽ നഷ്ടക്കണക്ക് മാത്രം പറയാനുള്ളവരുടെ കയ്യിൽ ഒന്നുമില്ല.മത്സ്യലഭ്യതയിലെ കുറവും ഡീസൽ വിലക്കയറ്റവും ഈ തൊഴിൽമേഖലയെ ആകെ തളർത്തി. ട്രോളിംഗ് നിരോധനത്തിന്‍റെ അവസാന 15 ദിവസം ഇളവ് നൽകണമെന്നാണ് ബോട്ടുകാരുടെ ആവശ്യം.ട്രോളിംഗ് നിരോധ സമയത്ത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
- Home
- Uncategorized
- ‘മത്തി ‘ചെറിയ മിനല്ല, വില കിലോയ്ക്ക് 300 കടന്നു;ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിക്കുന്നു