24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വ്യാജ രേഖകൾ നിര്‍മിച്ച് കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
Uncategorized

വ്യാജ രേഖകൾ നിര്‍മിച്ച് കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍


തൃശൂര്‍: ബിസിനസ് സ്ഥാപനത്തിന്റെ പര്‍ച്ചേയ്സ് ഓര്‍ഡറിന്റെ വ്യാജ രേഖകൾ നിര്‍മിച്ച് കോയമ്പത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,21,25,000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചെങ്ങാലൂര്‍ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ തയ്യാലയ്ക്കല്‍ വീട്ടില്‍ മെഫിന്‍ ഡേവിസിനെ(36) യാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വ്യാജ പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഹാജരാക്കി പരാതിക്കാരന്റെ സ്ഥാപനത്തില്‍ നിന്നും വര്‍ക്കിങ്ങ് ക്യാപിറ്റലായി ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷത്തിലധികം തുക അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തിരിച്ചുനല്‍കാതെ തട്ടിപ്പു നടത്തിയെന്നാണ് കേസ്. അന്വേഷണത്തില്‍ പ്രതി സമാന രീതിയിലുള്ള മറ്റ് രണ്ട് കേസുകളില്‍ കൂടി ഉള്‍പെട്ടിട്ടുള്ളയാളാണെന്നും ഈ കേസുകളില്‍ നാല് കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയതായും അറിവായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സബ് ഇന്‍സ്പെക്ടര്‍മാരായ വി രമേഷ്, കെ ജി ഗോപിനാഥന്‍, അസിസ്റ്റന്‍ഡ് സബ് ഇന്‍സ്പെക്ടര്‍മാരായ സുഷിത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related posts

മദ്യപിച്ച് ലക്കുകെട്ട് ടെക്കിയുടെ ഡ്രൈവിങ്, ഇടിച്ചത് ആറു വാഹനങ്ങളിൽ, ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

Aswathi Kottiyoor

471 ദിവസത്തെ ജയിൽവാസത്തിന് ശേഷം സെന്തിൽ ബാലാജി പുറത്തേക്ക്, സുപ്രീം കോടതി ജാമ്യം അനുവദിച്ചു

Aswathi Kottiyoor

കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം: റെജിയുടെ ജീവനെടുത്തത് 300 കിലോ വരുന്ന കാള

Aswathi Kottiyoor
WordPress Image Lightbox