22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; മകൾ അവരുടെ കസ്റ്റഡിയിൽ, സമ്മർദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ
Uncategorized

പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; മകൾ അവരുടെ കസ്റ്റഡിയിൽ, സമ്മർദം ചെലുത്തി പറയിപ്പിച്ചുവെന്ന് യുവതിയുടെ അച്ഛൻ

കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ മകൾ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ രം​ഗത്ത്. മകൾ മിസ്സിംഗ്‌ ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.

മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകൾ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകൾക്ക്. ഇനി ഒരു കല്യാണം ഉണ്ടാകുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. ഒരു സമ്മർദ്ദവും കുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി കൊടുത്തത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദ്ദം കാരണമല്ലാതെ പിന്നെ എന്താണ്. എന്താണ് സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മകൾ നഷ്ടപ്പെടാൻ പാടില്ല. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞുവെന്നും അച്ഛൻ പ്രതികരിച്ചു.

അതേസമയം, പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ അന്വേഷണ സംഘം ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം നൽകും. അഞ്ചാം പ്രതിയായ പൊലീസുകാരനെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും. ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഒന്നാംപ്രതി നാടുവിട്ടു എന്ന് കാണിച്ചായിരിക്കും കുറ്റപത്രം നൽകുക. അതേസമയം, മൊഴിമാറ്റം കേസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

പന്തീരാങ്കാവ് ഗാർഹിക പീഡനകേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം ഒപ്പിട്ട് നൽകിയിരിക്കുകയാണ് പരാതിക്കാരി.
തുടർനടപടിക്കായി പ്രതിഭാഗം ഹൈക്കോടതിയിലേക്ക് പോകും. യുവതിയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണിയോ പ്രലോഭനങ്ങളോ ഉണ്ടായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.

Related posts

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മെഡിക്കല്‍ ബോര്‍ഡില്‍ ഗൂഢാലോചന നടന്നെന്ന ഹര്‍ഷിനയുടെ പരാതിയില്‍ അന്വേഷണം ഊർജ്ജിതം……

Aswathi Kottiyoor

രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചിറ്റ്

Aswathi Kottiyoor

സ്വകാര്യ സ്കൂളുകൾക്ക് നികുതിഭാരം; 3000 സ്കൂളുകൾക്കു ബാധകം, നോട്ടിസ് അയച്ചുതുടങ്ങി

Aswathi Kottiyoor
WordPress Image Lightbox