23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വീട്ടിൽ അതിക്രമിച്ചു കയറി, ഗൃഹനാഥന്റെ കണ്ണിലേക്ക് മുളകുപൊടി വാരിയെറിഞ്ഞു, കാലുകൾ തല്ലിയൊടിച്ചു
Uncategorized

വീട്ടിൽ അതിക്രമിച്ചു കയറി, ഗൃഹനാഥന്റെ കണ്ണിലേക്ക് മുളകുപൊടി വാരിയെറിഞ്ഞു, കാലുകൾ തല്ലിയൊടിച്ചു


കൊല്ലം: കടയ്ക്കലിൽ വീട്ടിൽ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ അജ്ഞാത സംഘം മധ്യവയസ്കൻ്റെ കാലുകൾ തല്ലി ഒടിച്ചു. കൊച്ചാറ്റുപുറം സ്വദേശി 52 വയസുള്ള ജോയിക്കാണ് മർദ്ദനമേറ്റത്. രാത്രി ഒൻപത് മണിയ്ക്കാണ് മൂന്നംഗ സംഘം ജോയിയെ വീട്ടിൽ കയറി ആക്രമിച്ചത്. കമ്പി വടി കൊണ്ടുള്ള അടിയിൽ ഇരുകാലും ഒടിഞ്ഞു. വീടിന്റെ മുൻ വാതിൽ തല്ലി തകർത്ത് അകത്ത് കടന്ന സംഘം ഹാളിൽ ടിവി കാണുകയായിരുന്ന ജോയിയെ മാരകമായി ആക്രമിച്ചു. മുറിയിൽ ഉറങ്ങുകയായിരുന്ന 85 വയസുള്ള അമ്മ കമലാഭായി എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച മകനെ തൊട്ടടുത്തുള്ള ബന്ധുക്കൾ വഴി കടയ്ക്കൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ് ജോയി. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Related posts

​ഗ്രോബാ​ഗിൽ കഞ്ചാവുചെടി; നട്ടുവളര്‍ത്തി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ

Aswathi Kottiyoor

കോതമംഗലത്തുനിന്നും 13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

Aswathi Kottiyoor

വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, മലപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox