നഗരൂരിൽ ഒരു വീട് പൂർണമായും തകർന്നു വീണു. കോയിക്കമൂല സ്വദേശിയ ദീപുവും 80 വയസ്സുകാരി അമ്മ ലീലയും വീട്ടിനുളളിൽ ഉറങ്ങുകയായിരുന്നു. വീടിൻറെ ചുമര് ഇവർക്ക് മുകളിൽ വീഴുകയായിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശപത്രിയിലെത്തിച്ചു. ഇടമിന്നലിൽ കടമക്കോണം സ്വദേശി ഗോപകുമാറിൻെറ വീടിനാണ് നാശനഷ്ടമുണ്ടായത്. ഭിത്തിയും ജനൽ ചില്ലും പൊട്ടി. ഇലക്ട്രോണക് ഉപകരണങ്ങളും നശിച്ചു. കനത്ത മഴയിൽ കണിയാപുരം മുരുക്കുംപുഴ- ചിറയിൻകീഴ് റോഡ് വെള്ളത്തിനടിയിലായി. കണിയാപുരത്തും നിന്നും വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങള്‍ക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.
- Home
- Uncategorized
- തിരുവനന്തപുരത്ത് മഴക്കെടുതി; കിളിമാനൂരിലും നഗരൂരിലും വീടുകൾ തകർന്നു; രണ്ട് പേർക്ക് പരിക്ക്