21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ആലത്തൂർ നേടിയെങ്കിലും സ്വന്തം മണ്ഡലത്തിൽ കെ രാധാകൃഷ്ണന് വൻ വോട്ട് ചോർച്ച, എൽഡിഎഫിന് തലവേദന
Uncategorized

ആലത്തൂർ നേടിയെങ്കിലും സ്വന്തം മണ്ഡലത്തിൽ കെ രാധാകൃഷ്ണന് വൻ വോട്ട് ചോർച്ച, എൽഡിഎഫിന് തലവേദന


ചേലക്കര: നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കെ രാധാകൃഷ്ണന് സ്വന്തം മണ്ഡലമായ ചേലക്കരയിൽ 23000ത്തോളം വോട്ടുകൾ കുറഞ്ഞു. ആലത്തൂരിലൊന്നാകെ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ അധികം നേടിയത് ഒരു ലക്ഷത്തോളം വോട്ടുകൾ. തൃശൂരിനോട് ചേർന്ന് കിടക്കുന്ന ആലത്തൂരിലും താമസിയാതെ ബിജെപി വെല്ലുവിളി ഉയ‍ർത്തുമോ എന്ന ആശങ്കയുയർന്ന് കഴിഞ്ഞു. ആലത്തൂരിൽ ബിജെപിക്ക് നൂറ് ശതമാനത്തിലേറെയാണ് വോട്ട് വർധനയുണ്ടായത്. കുന്ദംകുളത്ത് 12150, വടക്കാഞ്ചേരി 12801, ചേലക്കര 11841, ചിറ്റൂ‌‍‍ർ 14272, തരൂ‌‌ർ 15597, നെന്മാറ 14522, ആലത്തൂർ 15653 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് പക്ഷ വോട്ടുകളിൽ വൻ ഇടിവുണ്ടായത്.

ആലത്തൂരിലെ എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2019നേ അപേക്ഷിച്ച് ഉയർന്ന വോട്ടുകൾ. 60 ശതമാനം മുതൽ 110 ശതമാനം വരെ വോട്ടുയർന്നുന. കുന്ദം കുളത്ത് 17228 വോട്ട് ഉണ്ടായിരുന്നത്. 29378 വോട്ടായി. വടക്കാഞ്ചേരി 17424 വോട്ടുണ്ടായിരുന്നത് 30225 വോട്ടായി ഉയർന്നു. ചേലക്കരയിലേത് 17133ൽ നിന്ന് 28974 ആയി. ചിറ്റൂരിലേത് 9885ൽ നിന്ന് 24157 ആയി ഉയർന്നു. 15000ത്തോളം വോട്ടുകളുടെ വർധന. തരൂരിൽ 8601 24198 ആയി. നെന്മാറയിൽ 12345 വോട്ടുകൾ മാത്രമുണ്ടായിരുന്നത് 26 867 ആയി ഉ.യർന്നു. ആലത്തൂരിലെ 6959 വോട്ട് 15000ത്തിലേറെ വ‍ർധിച്ച് 22612 ആയി. മണ്ഡലത്തിലാകെ ബിജെപി നേടിയിത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം വോട്ടുകളുടെ വർധനവ്.

ചോർന്ന വോട്ടുകൾ കോൺഗ്രസിന്റേതാണ് എന്ന് സിപിഎം പറയുന്നുണ്ടെങ്കിലും 2021ലെ നിയമസഭാ ഫലങ്ങൾ തട്ടിച്ച് നോക്കുമ്പോൾ കാര്യങ്ങൾ മറിച്ചാണ്. ഉദാഹരണം നെൻമാറ. ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ലഭിച്ചത് 80,145 വോട്ടുകൾ. ഇത്തവണ കെ രാധാകൃഷണന് ലഭിച്ചത് 55451 വോട്ടുകൾ മാത്രം. 25000ത്തോളം വോട്ടുകളുടെ കുറവ്. ചേലക്കരയിൽ 83415 വോട്ട് നേടി വിജയിച്ച കെ രാധാകൃഷ്ണന് ലോക് സഭയിലേക്ക് മൽസരിച്ചപ്പോൾ ഇതേ മണ്ഡലത്തിൽ ലഭിച്ചത് 60368 വോട്ട് മാത്രമാണ്. 23000ത്തോളം വോട്ടുകളുടെ കുറവ്. ഇവിടെ 10000ത്തിലേറെ വോട്ടുകളാണ് ബിജെപി വർധിപ്പിച്ചത്. മൊത്തത്തിൽ മണ്ഡലത്തിൽ ഇടത് വോട്ടുകൾ കൂടി ബിജെപിയിലേക്ക് ചോർന്നു എന്നാണ് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാവുക.

Related posts

ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

Aswathi Kottiyoor

കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട

Aswathi Kottiyoor

വയനാട് വെറ്റിനറി കോളജ് വിദ്യാർത്ഥിയുടെ ആത്മഹത്യ; 12 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox