27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പുലിവാല് പിടിച്ച് ആവേശം മോഡൽ; വടിവാള് കൊണ്ട് കേക്ക് മുറിച്ചു, കസ്റ്റഡിയിലെടുത്തപ്പോൾ തടിവാൾ, തമാശയെന്ന് പൊലീസ്
Uncategorized

പുലിവാല് പിടിച്ച് ആവേശം മോഡൽ; വടിവാള് കൊണ്ട് കേക്ക് മുറിച്ചു, കസ്റ്റഡിയിലെടുത്തപ്പോൾ തടിവാൾ, തമാശയെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ പുലിവാല് പിടിച്ച് ആവേശം സിനിമാ മോഡൽ റീൽസെടുത്ത യുവാക്കൾ. യുവാക്കൾ വടിവാൾ കൊണ്ട് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൈറലായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിൽ പൊലീസ് വടിവാൾ ‘തടികൊണ്ട് ‘ ഉള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ടയിലാണ് പുലിവാല് പിടിച്ച സംഭവമുണ്ടായത്.

അതേസമയം, ദൃശ്യങ്ങളിലുള്ള യുവാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തടികൊണ്ടുള്ള വാൾ കസ്റ്റഡിയിൽ എടുത്തു. എന്നാൽ സംഭവത്തിൽ കേസ് എടുക്കേണ്ട ആവശ്യം ഇല്ലെന്ന നിലപാടിലാണ് പൊലീസ്. യുവാക്കളുടേത് ‘വെറും തമാശയാണെന്ന് പൊലീസ് ‘ പറയുന്നു. ‘ വാൾ നാടകസംഘത്തിന്റെ’പക്കൽ നിന്ന് എടുത്തതാണെന്നും പൊലീസ് വ്യക്തമാക്കി.

Related posts

മുഖ്യമന്ത്രിക്ക് മറുപടിയോ? പി വി അൻവർ ഇന്ന് 5 മണിക്ക് മാധ്യമങ്ങളെ കാണും

Aswathi Kottiyoor

സ്വർണവിലയിൽ ഇടിവ്‌; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചരണം, വ്യാജ പ്രൊഫൈലുകൾ; 54 കേസുകളെടുത്തു, കൂടുതൽ മലപ്പുറത്ത്

Aswathi Kottiyoor
WordPress Image Lightbox