28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സ്വർണവിലയിൽ ഇടിവ്‌; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ
Uncategorized

സ്വർണവിലയിൽ ഇടിവ്‌; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. പവൻ ഇന്ന് 160 രൂപ കുറഞ്ഞു. ഇന്നലെ 560 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 53,000 കടന്നിരുന്നു. സ്വർണവില കുറഞ്ഞെങ്കിലും വിപണി നിരക്ക് 53,000 ന് മുകളിൽ തന്നെയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്.

ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. ജൂണിലെ ആദ്യ വില വര്ധനവായിരുന്നു അത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,540 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.

Related posts

പോലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി*

Aswathi Kottiyoor

ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്

നഷ്ടമായത് 17വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ; ഒടുവിൽ അന്വേഷണം, നീതി കിട്ടിയില്ലെങ്കിൽ സമരമെന്ന് ബിന്ദു

Aswathi Kottiyoor
WordPress Image Lightbox