26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഒറ്റയ്ക്ക് 400 എന്ന് പറഞ്ഞു, ഇപ്പോൾ ഭാഷ തന്നെ മാറി’; നിതീഷും നായിഡുവും പഴയ കാര്യങ്ങൾ മറക്കരുത്: ഉദ്ദവ് പക്ഷം
Uncategorized

ഒറ്റയ്ക്ക് 400 എന്ന് പറഞ്ഞു, ഇപ്പോൾ ഭാഷ തന്നെ മാറി’; നിതീഷും നായിഡുവും പഴയ കാര്യങ്ങൾ മറക്കരുത്: ഉദ്ദവ് പക്ഷം


മുംബൈ: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ജെഡിയുവിന്‍റെ നിതീഷ് കുമാറിനെയും പഴയ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ശിവ സേന ഉദ്ദവ് താക്കറെ പക്ഷം. ബിജെപി എങ്ങനെയാണ് നിങ്ങളോട് പെരുമാറിയതെന്ന് ഓര്‍ക്കണമെന്നാണ് ഓര്‍മ്മപ്പെടുത്തല്‍. ഒരു ‘സ്വേച്ഛാധിപതി’യോട് കൈകോർക്കണോയെന്ന് ചിന്തിക്കമെന്നും ഉദ്ദവ് താക്കറെ പക്ഷം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത എൻഡിഎ സർക്കാർ രൂപീകരണത്തിന് ഈ രണ്ട് നേതാക്കളുടെ പിന്തുണ പ്രധാനമാണ്.

ബിജെപി തന്നോട് എങ്ങനെയാണ് പെരുമാറിയതെന്ന് ചന്ദ്രബാബു നായിഡു ഓർക്കണം. നിതീഷ് കുമാറും പഴയ കാര്യങ്ങള്‍ മറക്കരുത്. അമരാവതി തലസ്ഥാനമായി വികസിപ്പിക്കാൻ ആഗ്രഹിച്ച ചന്ദ്രബാബു നായിഡുവിന് ബിജെപി ഒരു പൈസ പോലും നൽകിയില്ല. ഞങ്ങൾ പ്രതീക്ഷയിലാണ്. സർക്കാർ രൂപീകരിക്കാൻ എല്ലാവരും ശ്രമിക്കണം. എന്താണ് തെറ്റ്? അവർ ബിജെപി ഒറ്റയ്ക്ക് 400 സീറ്റ് നേടുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ അവർ പറയുന്നത് എൻഡിഎയെക്കുറിച്ചാണ്. അവരുടെ ഭാഷ മാറി. ആവശ്യമെങ്കിൽ ഉദ്ദവ് താക്കറെയും ദില്ലിയില്‍ എത്തും” – ശിവ സേന ഉദ്ദവ് താക്കറെ പക്ഷംനേതാവ് അരവിന്ദ് സാവന്ത് പറഞ്ഞു.

Related posts

കരുണയില്ലാതെ കാരുണ്യ; ചികിത്സ സഹായം നിലച്ചതോടെ വലഞ്ഞ് ഡയാലിസിസ് രോഗികള്‍

Aswathi Kottiyoor

ചലച്ചിത്ര സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു

Aswathi Kottiyoor

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം. മിനി ബസ് കണ്ടെയ്‌നറിലിടിച്ച് 12 പേർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox