21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വോട്ടെണ്ണല്‍: കൊല്ലത്ത് ഗതാഗത നിരോധനം, രാവിലെ അഞ്ച് മണി മുതല്‍ ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍
Uncategorized

വോട്ടെണ്ണല്‍: കൊല്ലത്ത് ഗതാഗത നിരോധനം, രാവിലെ അഞ്ച് മണി മുതല്‍ ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍

കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഭാഗമായി ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍ ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതു ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സണ്‍ റോഡിലൂടെ ലക്ഷ്മിനട ഭാഗത്തേക്ക് പോകേണ്ടതാണ്. പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുളള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ കഴ്സണ്‍ റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിന്റെ പിന്‍ വശത്തെ ഗേറ്റ് വഴി ട്രിനിറ്റി സ്‌കൂള്‍ മൈതാനത്തോ റ്റി.ഡി റോഡിന്റെ വശങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്ത് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം.

Related posts

കോഴിക്കോട് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

How to Write a Good Essay

Aswathi Kottiyoor

നിടുംപൊയിൽ കാട്ടുപോത്ത് സ്കൂട്ടിയിലിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox