23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’: മനസിലെ വിങ്ങല്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി
Uncategorized

‘സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’: മനസിലെ വിങ്ങല്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാളിക്ക് മുഖവുര ആവിശ്യമില്ലാത്ത ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടെത്. നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി തിളങ്ങിയ ഭാഗ്യലക്ഷ്മി നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം പൊതുമണ്ഡലത്തില്‍ സജീവമാണ്. ഇപ്പോള്‍ സ്വകാര്യമായ ഒരു ദു:ഖം പങ്കിടുകയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഭാഗ്യ ലക്ഷ്മി. തിരുവനന്തപുരത്ത് സ്വന്തം അദ്ധ്വാനത്തില്‍ ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി വിറ്റിരുന്നു. ഇത് വാങ്ങിയ വ്യക്തികള്‍ പൊളിക്കുന്നു എന്നതാണ് ഭാഗ്യ ലക്ഷ്മി പങ്കുവയ്ക്കുന്നത്.

സ്വരം എന്നാണ് ഭാഗ്യലക്ഷ്മിയുടെ വീടിന്‍റെ പേര്. വീടിന്‍റെ പല അവസ്ഥയിലുള്ള ചിത്രങ്ങളും ഇപ്പോള്‍ പൊളിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ വച്ച് ഭാഗ്യലക്ഷ്മിയുടെ വോയ്സ് ഓവറോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- എന്നാണ് വീഡിയോയുടെ ക്യാപ്ഷനായി ഭാഗ്യലക്ഷ്മി നല്‍കിയിരിക്കുന്നത്.

1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റമുറിയിലേക്കാണ് കയറി ചെന്നത്. അന്ന് മനസില്‍ തോന്നിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. അങ്ങനെ എന്‍റെ ശബ്ദംകൊണ്ട് അദ്ധ്വാനിച്ച് ഞാനൊരു വീട് പണിത് തുടങ്ങി. ആ വീട്ടില്‍ താമസിച്ച് തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ അധികകാലം താമസിക്കില്ലെന്നൊരു തോന്നല്‍ എന്‍റെ ഉള്ളില്‍ വന്നുകൊണ്ടിരുന്നു. 2000ത്തില്‍ ഞാന്‍ അവിടെ നിന്നും പടിയിറങ്ങി. 2020 ല്‍ ഞാന്‍ അങ്ങോട്ട് കയറി ചെന്നപ്പോള്‍ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല.

Related posts

ഈ വര്‍ഷം 1500 ബസുകള്‍, 2025-ല്‍ 6380; 80 ശതമാനം ബസുകളും ഇലക്ട്രിക്ക് ആക്കാന്‍ ഡല്‍ഹി.*

Aswathi Kottiyoor

ഫേസ്ബുക്ക് വഴി യുവതിയുമായി ഒറ്റ ദിവസത്തെ പരിചയം, പിന്നാലെ വീഡിയോ കോളില്‍ നഗ്നതാ പ്രദര്‍ശനം; യുവാവ് കുടുങ്ങി

Aswathi Kottiyoor

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ പിടിയിൽ; തട്ടിയെടുത്തത് 2 കോടിയോളം രൂപ

Aswathi Kottiyoor
WordPress Image Lightbox