26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ അടച്ചുതീർത്തതോടെ സിബിൽ സ്കോർ താഴേക്ക്, ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം
Uncategorized

വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ അടച്ചുതീർത്തതോടെ സിബിൽ സ്കോർ താഴേക്ക്, ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം


സുള്ള്യ(മം​ഗളൂരു): വിദ്യാഭ്യാസ വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിനെ തുടർന്ന് സിബിൽ സ്കോർ ഇടിയുകയും മറ്റ് വായ്പകൾ ലഭ്യമല്ലാതാകുകയും ചെയ്തതോടെ ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധം. കർണാടകയിലെ സുള്ള്യ താലൂക്കിലെ സാമ്പാജെയിലെ കല്ലുഗുണ്ടിയിലുള്ള ദേശസാൽകൃത ബാങ്കിലാണ് യുവാവ് കുത്തിയിരുന്നത്. ജൂൺ ഒന്നിനായിരുന്നു സംഭവം. 2016ൽ പെൺകുട്ടിയുടെ വിദ്യാഭ്യാസ വായ്പക്ക് ജാമ്യം നിന്ന കെ പി ജോണി എന്നയാൾക്കാണ് ബാങ്കിൽ നിന്ന് പുതിയ വായ്പ ലഭിക്കാതായത്. വിദ്യാർഥിയുടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കുടുംബം പിന്നീട് വായ്പ തിരിച്ചടക്കുകയും ചെയ്തു.

കുറഞ്ഞ നിരക്കിൽ ഒറ്റത്തവണ തീർപ്പാക്കൽ വഴിയാണ് വായ്പ തിരിച്ചടച്ചത്. ഇതോടെ വായ്പക്ക് ജാമ്യം നിന്ന ജോണിയുടെ സിബിൽ സ്കോർ ഇടിഞ്ഞു. എന്നാൽ ഇക്കാര്യമൊന്നും ഇദ്ദേഹം അറിഞ്ഞില്ല. തുടർന്ന് വായ്പക്ക് ശ്രമിച്ചപ്പോഴാണ് സിബിൽ സ്കോർ ഇടിഞ്ഞതായി ബാങ്ക് ജീവനക്കാർ അറിയിച്ചത്. ബാങ്കിൽ നിന്ന് വിശദീകരണം തേടാനുള്ള ഇയാളുടെ ശ്രമങ്ങൾക്ക് ഒരു മാസത്തിലേറെയായി ഉത്തരം ലഭിച്ചില്ല. സിബിൽ സ്കോർ മാർക്ക് ചെയ്തപ്പോൾ എന്തുകൊണ്ടാണ് അവർ തന്നെ അറിയിക്കാതിരുന്നതെന്ന് ജോണി ബാങ്ക് ജീവനക്കാരോട് ചോദിച്ചു. പ്രതികരണം ലഭിക്കാതായതോടെ ജോണി ശനിയാഴ്ച ബാങ്ക് വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതർ ഉടൻ തന്നെ കല്ലുഗുണ്ടി പൊലീസിൽ പരാതി നൽകി. പൊലീസെത്തിയാണ് ഇയാളെ നീക്കിയത്.

Related posts

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് 20 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം, കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

Aswathi Kottiyoor

ലോൺ ആപ് തട്ടിപ്പ്: പൊലീസിനെ ബന്ധപ്പെട്ടത് 1427 പരാതിക്കാർ, 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി.

Aswathi Kottiyoor
WordPress Image Lightbox