24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു
Uncategorized

2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു


2025 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ സംക്ഷിക്ത പുതുക്കൽ നടത്താൻ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിരിക്കുകയാണ്. 2024 ജൂൺ 1 ന് 18 വയസ്സ് പൂർത്തിയാകുന്നവരുടെ വോട്ട് ഉൾപെടുത്താനും അനർഹരെ നീക്കം ചെയ്യാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട കരട് വോട്ടർ പട്ടിക ജൂൺ 6 നും പുതുക്കിയ വോട്ടർ പട്ടിക ജൂലൈ 1 നും പ്രസിദ്ധീകരിക്കും. ഇതു സംബന്ധിച്ച് ആലോചിക്കുന്നതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. ടി അനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലേക്കുറ്റ് ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കക്കണ്ടത്തിൽ മെമ്പർമാരായ ജോണി പാമ്പാടിയിൽ, ഷിജി സുരേന്ദ്രൻ, സുനിത വാത്യാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോർജ്ജ് കുട്ടി കുപ്പക്കാട്ട്, കെ. പി ഷാജി, സന്തോഷ്‌ മണ്ണാർകുളം, അബ്‌ദുൾ റഹ്മാൻ, സന്തോഷ്‌ പി. ജി, പഞ്ചായത്ത്‌ സെക്രട്ടറി സന്തോഷ്‌. കെ. തടത്തിൽ,ഹെഡ് ക്ലർക്ക് മുസമ്മിൽ എൻ. കെ തുടങ്ങിയവർ പങ്കെടുത്തു.

Related posts

വൈശാഖ മഹോത്സവം ഭക്തജനത്തിരക്കില്‍ ആറാടി കൊട്ടിയൂര്‍.

Aswathi Kottiyoor

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

Aswathi Kottiyoor

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്

Aswathi Kottiyoor
WordPress Image Lightbox