23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടി’; കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ സുധാകരൻ
Uncategorized

‘ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടി’; കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ സുധാകരൻ


കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. അന്‍പത് ശതമാനത്തിനടുത്ത് വോട്ട് പിടിക്കും. ബിജെപിയിലെ അതൃപ്തരായവരുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ വന്നയാളെ മത്സരിപ്പിച്ചതില്‍ ബിജെപിയില്‍ അമര്‍ഷമുണ്ടായി. ബിജെപിയില്‍ ഒരാള്‍ വന്നപ്പോള്‍ നൂറുപേര്‍ പോയി.

യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കിയാൽ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. വിജയത്തില്‍ ആരുടെ പങ്കാളിത്തവും കുറച്ചുകാണുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. മുന്നണി ഇത്ര ഐക്യത്തോടെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Related posts

നാദാപുപരത്ത് റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്നു, ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടി വൻ സ്ഫോടനം

Aswathi Kottiyoor

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം, ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ സഖ്യം

Aswathi Kottiyoor

ആറളത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ അനുസ്മരണം ജനുവരി 26ന് നടക്കും.

Aswathi Kottiyoor
WordPress Image Lightbox