26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം, ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ സഖ്യം
Uncategorized

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണം, ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ഇന്ത്യ സഖ്യം


ദില്ലി:എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യസഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തെരഞ്ഞെടുപ്പ് ഫലത്തെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി.

എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32. എക്സിറ്റ് പോള്‍ ഫലത്തിന്‍റെ ദേശീയ ശരാശരി ഇങ്ങനെയാണ്. 295 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെ വന്ന പ്രവചനം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഫലം അട്ടിമറിക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരെ നേരിട്ട് വിളിച്ച് അമിത്ഷാ ഭീഷണിപ്പെടുത്തുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. നൂറ്റിയന്‍പത് പേരെ വിളിച്ച വിവരം അറിഞ്ഞെന്ന ജയറാമിന്‍റെ ആരോപണത്തിലാണ് കമ്മീഷന്‍ വിശദാംശങ്ങള്‍ തേടിയത്.

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്നും, കമ്മീഷന്‍ തന്നെ ശരിയല്ലെന്നും ഇന്ത്യ സഖ്യം പ്രചരിപ്പിക്കുന്നുവെന്നാണ് ബിജെപിയുടെ പരാതി.എക്സിറ്റ് പോള്‍ ഫലത്തിന്‍റെ പേരിലും അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ബിജെപി നേതാക്കള്‍ കമ്മീഷനെ അറിയിച്ചു. എക്സിറ്റ് പോള്‍ ഫലം ബിജെപി ഗൂഢാലോചനയെന്ന ആക്ഷേപം മുറുകുന്നതിനിടെ
ആത്മവിശ്വാസമില്ലാത്ത ഇന്ത്യ സഖ്യത്തെ ജയിപ്പിക്കാന്‍ ജനത്തിന് എങ്ങനെ തോന്നുമെന്ന് ബിജെപി നേതാക്കള്‍ ചോദിക്കുന്നു

എക്സിറ്റ് പോള്‍ ഫലം ശരിവയ്ക്കുന്ന ജനവിധി വരുമെന്ന ആത്മവിശ്വാസമാണ് ബിജെപി ആവര്‍ത്തിക്കുന്നത്. 295 സീറ്റുകളെന്ന പ്രതീക്ഷ പാളിയാല്‍ ഫലം അട്ടിമറിച്ചതാണെന്ന ആക്ഷേപം ശക്തമാക്കാനും, പിടിച്ചു നില്‍ക്കാനായി കോടതിയെ സമീപിക്കാനുമാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം.

Related posts

മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു

Aswathi Kottiyoor

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം; ടിക്കറ്റ് തുക തിരിച്ചുവേണമെന്ന് ആവശ്യം

Aswathi Kottiyoor

കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ

Aswathi Kottiyoor
WordPress Image Lightbox