20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഇടക്കാല ജാമ്യകാലാവധി അവസാനിച്ചു; കെജ്രിവാൾ തിരികെ ജയിലിലേക്ക്
Uncategorized

ഇടക്കാല ജാമ്യകാലാവധി അവസാനിച്ചു; കെജ്രിവാൾ തിരികെ ജയിലിലേക്ക്

ദില്ലി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് തിരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമായിരുന്നു മടക്കം. രാജ്ഘട്ടിന് പുറമെ ഹനുമാന്‍ ക്ഷേത്രത്തിലും നടത്തിയതിന് ശേഷമാണ് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങിയത്. എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ മനോവിഷമത്തിലാക്കാനാണ് ഈ തട്ടിപ്പെന്നും അദ്ദേഹം വിമര്‍ശിച്ചു.

സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും അണികളോട് പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല. എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാൾ കീഴടങ്ങുന്നത്. മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം തേടിയുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റിയിരുന്നു. ഇന്ന് വിധി പറയണമെന്ന് കെജരിവാളിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച്ചത്തേക്ക് കോടതി ഇത് മാറ്റുകയായിരുന്നു. ഇതോടെയാണ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുന്നത്.

Related posts

ഒന്നരമാസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; മാതാവുംസുഹൃത്തും റിമാൻഡിൽ

Aswathi Kottiyoor

ഷാരൂഖിന്‌ ഗുരുതര ആരോഗ്യപ്രശ്‌നമില്ല; റിമാന്റ്‌ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി.*

Aswathi Kottiyoor

പത്തനംതിട്ടയിൽ പൊലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox