24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ, എത്തിച്ചത് 75 കി.മീ അകലെ’; യുവാവിനെ പിടികൂടിയത് ഒരാഴ്ചക്കുള്ളിൽ
Uncategorized

‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ, എത്തിച്ചത് 75 കി.മീ അകലെ’; യുവാവിനെ പിടികൂടിയത് ഒരാഴ്ചക്കുള്ളിൽ

സുല്‍ത്താന്‍ ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്. മൂലങ്കാവ് സ്വദേശി ചോമ്പാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്.

കഴിഞ്ഞ 25ന് രാത്രിയാണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന പ്രദേശത്ത് താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മജീദ് മോഷ്ടിച്ചത്. ശേഷം പോത്തുകളെ മജീദ് തൊട്ടില്‍പ്പാലത്തെത്തിച്ച് 50,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഈ കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.സി.പി.ഒ രജീഷ്, സിപിഒമാരായ അജ്മല്‍, വരുണ്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

Aswathi Kottiyoor

ശ്വാസംമുട്ടി ദില്ലി; ആശ്വാസമായി ആന്‍റി സ്മോഗ് ഗണ്ണുകള്‍, വായുമലിനീകരണത്തിന് കാരണം താപ നിലയങ്ങള്‍

Aswathi Kottiyoor

നാണയങ്ങളടക്കം കൂട്ടിവച്ച് 96ാം വയസിൽ വാങ്ങിയത്; സിഗരറ്റ് ചോദിച്ച് വന്നവർ തട്ടിയത് കൃഷ്ണൻകുട്ടിയുടെ പാതി ജീവൻ

Aswathi Kottiyoor
WordPress Image Lightbox