22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഇന്ധനം നിറയ്ക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പ്; സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് തലസ്ഥാനത്തെ ഓട്ടോക്കാർ
Uncategorized

ഇന്ധനം നിറയ്ക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പ്; സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് തലസ്ഥാനത്തെ ഓട്ടോക്കാർ

തിരുവനന്തപുരം: സിഎന്‍ജി ക്ഷാമത്തില്‍ വലഞ്ഞ് തലസ്ഥാനത്തെ വാഹന ഉടമകളും ഓട്ടോ തൊഴിലാളികളും. ആവശ്യത്തിന് ഇന്ധനം എത്താത്തതിനാൽ മിക്ക പമ്പുകളിലും നീണ്ട നിരയാണ്. ചെലവ് കുറയുമെന്ന് കരുതി സിഎൻജിയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികളാണ് കൂടുതൽ ദുരിതത്തിലായത്.

പരിസ്ഥിതി സൗഹൃദം, പെട്രോള്‍ – ഡീസല്‍ വില വര്‍ധന ബാധിക്കില്ല എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാണ് പലരും സിഎന്‍ജി ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ഇന്ധനം കിട്ടാതായതോടെ സിഎന്‍ജി ഓട്ടോ നിരത്തിലിറക്കി കുടുങ്ങിയ അവസ്ഥയിലാണ് തൊഴിലാളികള്‍. ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ മാത്രം കാത്തു നില്‍ക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. നീണ്ട വരി കടന്നെത്തുമ്പോഴേക്കും സ്റ്റോക്കും തീരും. പിന്നെ അടുത്ത പമ്പിലേക്കുള്ള നെട്ടോട്ടം.

നഗരത്തിൽ ആയിരത്തിലധികം സിഎന്‍ജി ഓട്ടോകളുണ്ട്. പുറമെ കാറുകളും ബസുകളും. ഇത്രയും വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ ആകെയുള്ളത് സിഎന്‍ജി ലഭിക്കുന്ന അഞ്ചു പമ്പുകള്‍ മാത്രം. പമ്പുകളിലാണെങ്കില്‍ ആവശ്യത്തിനനുസരിച്ച് ഇന്ധനം ലഭിക്കുന്നുമില്ല. വാഹനപ്പെരുപ്പത്തിന് അനുസരിച്ച് ഇന്ധനം ലഭ്യമാക്കുക, പമ്പുകളുടെ എണ്ണം കൂട്ടുക എന്നത് മാത്രമാണ് പരിഹാരം.

Related posts

ബാലപീഡകരെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കാനുള്ള നീക്കവുമായി ഈ അമേരിക്കൻ സംസ്ഥാനം

Aswathi Kottiyoor

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000 രൂപ

Aswathi Kottiyoor

ചൂഷണരഹിതമായ തൊഴിൽ കുടിയേറ്റം നോർക്കയുടെ ലക്ഷ്യം : പി. ശ്രീരാമകൃഷ്ണൻ

WordPress Image Lightbox