23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അടൂർ മിത്രപുരത്തെ മണ്ണെടുപ്പ്; കൂടുതൽ മണ്ണ് എടുത്തെന്ന് കണ്ടെത്തൽ, നടപടിക്ക് കളക്ടറുടെ നിർദേശം
Uncategorized

അടൂർ മിത്രപുരത്തെ മണ്ണെടുപ്പ്; കൂടുതൽ മണ്ണ് എടുത്തെന്ന് കണ്ടെത്തൽ, നടപടിക്ക് കളക്ടറുടെ നിർദേശം


പത്തനംതിട്ട: അടൂർ മിത്രപുരത്തെ അനധികൃത മണ്ണെടുപ്പിൽ സ്വകാര്യ വ്യക്തിക്കെതിരെ നിയമനടപടിക്ക് ജില്ലാ കളക്ടറുടെ നിർദേശം. അളവിൽ കൂടുതൽ മണ്ണെടുത്തതോടെ അപകട ഭീഷണിയിലായ വീടിന് സ്വകാര്യവ്യക്തി തന്നെ സംരക്ഷണഭിത്തി കെട്ടണമെന്ന് കളക്ടർ പ്രേംകൃഷ്ണൻ നിർദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്ത് കാഴ്ച പരിമിതരായ അച്ഛനും മകനും അടക്കം കുടുംബത്തെ അടിയന്തരമായി മാറ്റിപാർപ്പിക്കാനും നിർദേശിച്ചു.

ജില്ലാ കളക്ടർക്ക് അടൂർ ആർഡിഒ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെയാണ്. 51,113 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യാൻ അടൂരിലെ സ്വർണ്ണവ്യാപാരി അനശ്വര രാജൻ നഗരസഭയുടെ അനുമതി വാങ്ങിയിരുന്നു. എന്നാൽ ഉയർന്ന അളവിൽ ഖനനം നടത്തി. തട്ടുകളാക്കി മണ്ണെടുത്ത് മാറ്റുന്നതിന് പകരം ഷീറ്റ് കൊണ്ട് മറച്ച്, ശീലാസിന്‍റെ വീടും പുരയിടവും ഇടിഞ്ഞുവീഴാവുന്ന തരത്തിൽ മണ്ണെടുത്ത് മാറ്റുകയായിരുന്നു. ആർഡിഒയുടെ ഈ റിപ്പോർട്ട് പരിഗണിച്ചാണ് നിയമലംഘനത്തിന് പൊലീസിൽ പരാതി നൽകാൻ ജിയോളജി വകുപ്പിന് കളക്ടർ നിർദേശം നൽകിയത്. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബത്തെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപാർപ്പിക്കും. സ്ഥല ഉടമയായ രാജന്‍റെ ചെലവിൽ സംരക്ഷണഭിത്തി കെട്ടിക്കാനും നടപടിയുണ്ടാകും.

നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു സ്ഥലഉടമ രാജൻ തുടക്കം മുതൽ വാദിച്ചിരുന്നത്. അതേസമയം, കാഴ്ചപരിമിതരായ ശീലാസും മകനും അടക്കം കുടുംബത്തിന്‍റെ പുനധിവാസം രാജൻ തന്നെ ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Related posts

കുളിക്കുന്നതിനിടെ യുവാവ് കനാലിൽ മുങ്ങി മരിച്ചു; ദുരന്തം നാളെ വിവാഹം നടക്കാനിരിക്കെ.*

Aswathi Kottiyoor

ആറു ദിവസമായി കാണാമറയത്ത്; എറണാകുളം കോലഞ്ചേരിയിൽ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

*കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി*

Aswathi Kottiyoor
WordPress Image Lightbox