22.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ 14 വയസുകാരി സഹിച്ചത് അച്ഛന്റെ പീഡനം; പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി
Uncategorized

സംരക്ഷിക്കാൻ ആരുമില്ലാത്തതിനാൽ 14 വയസുകാരി സഹിച്ചത് അച്ഛന്റെ പീഡനം; പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി


തിരുവനന്തപുരം: 14 വയസ്സായ മകളെ പീഡിപ്പിച്ച കേസിൽ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരത്ത് നടന്ന സംഭവത്തിൽ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയിൽ പറയുന്നു.

2023 ഫെബ്രുവരിയിൽ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി പിടിക്കുകയായിരുന്നു . 2020ലെ കൊവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും വീട്ടിലുണ്ടായിരുന്നില്ല. ഉപദ്രവത്തിനിരയായ കുട്ടി മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അമ്മ ആത്മഹത്യ ചെയ്തിരുന്നു. പ്രതിയുടെ ഉപദ്രവത്തിൽ മനംനൊന്തായിരുന്നു ഈ ആത്മഹത്യയും. തമിഴ്നാട് സ്വദേശികളായ ഇവർ അതിനു ശേഷമാണ് തിരുവനന്തപുരത്ത് താമസമാക്കിയത്.

പീഡനത്തിന് പുറമെ പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തതയായി പിന്നീട് കണ്ടെത്തി. പരാതി നൽകിയാൽ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പീഡനം വർധിച്ചപ്പോൾ മറ്റ് നിവൃത്തിയില്ലാതെ കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. ഇവർ സ്കൂൾ അധ്യാപികയെ കാര്യം ധരിപ്പിച്ചു. സ്കൂളിലെ അധ്യാപകരാണ് പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയത്.

Related posts

ഉന്നതവിദ്യാഭ്യാസം മാറ്റിമറിക്കുന്ന ‘ആചാര്യ’ മോഡൽ

Aswathi Kottiyoor

ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാ​ഗ്രത നിർദ്ദേശങ്ങൾ

Aswathi Kottiyoor

പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടി.

Aswathi Kottiyoor
WordPress Image Lightbox