21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കണ്ണടച്ച് തുറക്കുമ്പോഴേക്കും എത്തേണ്ടിടത്തെത്തും, ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ്, എടുക്കുന്ന സമയം ഇതാണ്
Uncategorized

കണ്ണടച്ച് തുറക്കുമ്പോഴേക്കും എത്തേണ്ടിടത്തെത്തും, ലോകത്തിലെ ഏറ്റവും ചെറിയ വിമാന സർവീസ്, എടുക്കുന്ന സമയം ഇതാണ്


ദൂരയാത്രയ്ക്ക് ഏറ്റവും മികച്ച യാത്രാമാർഗമാണ് വിമാനങ്ങൾ. ബസിലും കാറിലും ട്രെയിനിലും ഒക്കെ പോകുന്നതിനേക്കാൾ വേഗത്തിൽ എത്തിച്ചേരേണ്ടിടത്ത് എത്തിച്ചേരും. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ എത്തേണ്ടിടത്ത് എത്തിച്ചേരുന്ന ഒരു വിമാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ടിക്കറ്റ് ബുക്ക് ചെയ്യാനെടുക്കുന്ന സമയം പോലും വേണ്ടതില്ല ഈ വിമാനത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ.

ഇതാണ് ലോകത്തിലെ ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനം. സ്കോട്ടിഷ് എയർലൈനായ ലോഗൻഎയറിന്റെ കീഴിലാണ് ഈ വിമാനം ഉള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ഷെഡ്യൂൾഡ് ഫ്ലൈറ്റാണിത്. സ്കോട്ട്ലൻഡിലെ മനോഹരവും വിചിത്രവുമായ രണ്ട് ഓർക്നി ദ്വീപുകൾക്കിടയിലൂടെയാണ് ഈ വിമാനത്തിന്റെ യാത്ര.

വെസ്റ്റ്‌റേ, പാരാ വെസ്‌ട്രേ എന്നീ ദ്വീപുകളെയാണ് ഈ വിമാനയാത്ര ബന്ധിപ്പിക്കുന്നത്. ഒന്നര മിനിറ്റിനുള്ളിൽ വിമാനം അടുത്ത ദ്വീപിലേക്ക് പറന്നിറങ്ങും. വിമാനത്തിന്റെ പ്രവർത്തന സമയം ഒന്നര മിനിറ്റാണെങ്കിൽ, അതിന്റെ പറക്കൽ സമയം ഒരു മിനിറ്റിൽ താഴെയാണ്. വിമാനം വെള്ളത്തിന് കുറുകെ 1.7 മൈൽ ദൂരമാണ് സഞ്ചരിക്കുന്നത്.

ഈ വിമാനത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. മുൻ നിരയിൽ ഇരിക്കുന്ന ആളുകൾക്ക് പൈലറ്റ് വിമാനം നിയന്ത്രിക്കുന്നത് കാണാൻ കഴിയും. ഇത്തരത്തിലുള്ള പാസഞ്ചർ സീറ്റ് ക്രമീകരണവും ഈ വിമാനത്തിന്റെ സവിശേഷതയാണ്. 1967 മുതലാണ് ഈ വിമാനം പ്രവർത്തിക്കുന്നത്. മാത്രമല്ല, പാപ്പാ വെസ്‌ട്രേയിലെ 70 നിവാസികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതും അവിടേക്കെത്തിക്കുന്നതും ഈ വിമാന സർവീസാണ്.

Related posts

സമ്മര്‍ദ്ദം ഫലം കണ്ടു, ‘തൊഴിലുറപ്പിന്’ ആശ്വാസം; പുനസ്ഥാപിച്ചത് ഒന്നരക്കോടി തൊഴിൽ ദിനങ്ങളെന്ന് മന്ത്രി

Aswathi Kottiyoor

ബംഗളുരുവിൽ നിന്നെത്തിയ കല്ലട ബസിലെ ഡ്രൈവ‍ർ കുടുങ്ങിയത്, ബസ് പാർക്ക് ചെയ്ത് ബാഗിൽ എംഡിഎംഎയുമായി പോകുന്നതിനിടെ

Aswathi Kottiyoor

മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു; പവന്റെ ഇന്നത്തെ നിരക്ക് അറിയാം

Aswathi Kottiyoor
WordPress Image Lightbox