30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • അവയവം മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്, ചികിത്സാ പിഴവ് സംഭവിച്ചു
Uncategorized

അവയവം മാറി ശസ്ത്രക്രിയ; ഡോക്ടർക്ക് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്, ചികിത്സാ പിഴവ് സംഭവിച്ചു


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അവയവം മാറി ശസ്ത്രക്രിയയില്‍ ഡോക്റ്റർ ബിജോൺ ജോൺസന് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർക്ക് ചികിൽസ പിഴവ് സംഭവിച്ചെന്നാണ് മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തല്‍. കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിൽസ പിഴവാണെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കൽ ബോർഡ് റിപ്പോർട്ട് പൊലീസിന് കൈമാറി. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കൽ നെഗ്ലീജൻസ് ആക്റ്റ് പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് നടപടി എടുക്കും ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് എന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തലെന്നും എന്നാല്‍ പിഴവ് സംഭവിച്ചോ എന്ന് പറയേണ്ടത് മെഡിക്കൽ ബോർഡാണാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപി കെഇ പ്രേമചന്ദ്രൻ പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ സംശയങ്ങൾ ഉണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. കേസെടുക്കണം എന്നാണ് മെഡിക്കൽ റിപ്പോർട്ട് എങ്കിൽ അത്തരം നടപടികളും സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. നാല് വയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.

Related posts

വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്നു, പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് ബിഹാർ പൊലീസ്

Aswathi Kottiyoor

ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകന് ദാരുണാന്ത്യം

Aswathi Kottiyoor

വെള്ളാപ്പള്ളി നടേശന് ഗണേഷ് കുമാറിന്റെ പരോക്ഷ മറുപടി; ‘അവരുടെ സംസ്കാരത്തിനനുസരിച്ച് മറുപടി പറയുന്നില്ല’

Aswathi Kottiyoor
WordPress Image Lightbox