20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു
Uncategorized

ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു


ആലപ്പുഴ : പൊലീസുകാരൻ മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് കേസ് എടുത്തത്.
ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെ എഫ് ജോസഫ്. പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി. ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബൈക്കിന് മുന്നിൽ വടിവാൾ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ചുകൊണ്ടാണ് സിവിൽ പൊലീസ് ഓഫീസറായ കെ ജെ ജോസഫ് ഹോട്ടലിൽ എത്തിയത്. ആദ്യം ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസുകാർക്ക് കൈമാറുകയിരുന്നു.

Related posts

പ്രവാസികൾക്ക് സന്തോഷ വാർത്ത, ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; ‘സൂപ്പർ സീറ്റ് സെയിൽ തുടങ്ങി’ ബജറ്റ് എയർലൈൻ

Aswathi Kottiyoor

കനത്ത മൂടൽ മഞ്ഞിൽ കാഴ്ച മങ്ങി, ബോട്ട് നദിയിൽ കുടുങ്ങി ഒറ്റപ്പെട്ടത് ഗം​ഗാസാ​ഗർ തീർത്ഥാടനത്തിനെത്തിയവർ

Aswathi Kottiyoor

കുടുംബശ്രീ ഫണ്ടിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ്; സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox