21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കൊല്ലത്ത് 12കാരന്‍ കുളത്തിൽ മുങ്ങി മരിച്ചു; കാൽവഴുതി വീണ സഹോദരനെ രക്ഷിക്കാനിറങ്ങുന്നതിനിടെ ദുരന്തം
Uncategorized

കൊല്ലത്ത് 12കാരന്‍ കുളത്തിൽ മുങ്ങി മരിച്ചു; കാൽവഴുതി വീണ സഹോദരനെ രക്ഷിക്കാനിറങ്ങുന്നതിനിടെ ദുരന്തം

കൊല്ലം: കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് – ഹയറുന്നിസ ദമ്പതികളുടെ മകൻ 12 വയസുള്ള ഫർസീനാണ് മരിച്ചത്. സഹോദരൻ ഏഴു വയസുള്ള അഹ് യാൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. വൈകിട്ട് ആറേ കാലോടെ കുളത്തിൻകരയിൽ മൂത്രം ഒഴിക്കുന്നതിനിടെ അഹ്യാൻ കാൽ വഴുതി കുളത്തിൽ വീണു.

രക്ഷിക്കാനായി കുളത്തിലിറങ്ങിയതായിരുന്നു ഫർസീൻ. കുളത്തിൻകരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടികൾ കുളത്തിൽ വീണത് ആദ്യം അറിഞ്ഞത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഫർസീൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും അമ്മ നടത്തുന്ന ബേക്കറിക്ക് സമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്.

Related posts

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

Aswathi Kottiyoor

കൊച്ചി കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരിക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഏഴുവയസ്സുകാരനുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു; സംഭവം നവജാതശിശു മരിച്ചതിനു പിന്നാലെ.*

Aswathi Kottiyoor
WordPress Image Lightbox