ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം,14 പേർക്ക് പരിക്ക്
ദില്ലി : ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.