22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകളും 76 ദീർഘദൂര ട്രെയിനുകളും; 63 മണിക്കൂർ മെഗാ ബ്ലോക്കിൽ വലഞ്ഞ് മുംബൈ
Uncategorized

റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകളും 76 ദീർഘദൂര ട്രെയിനുകളും; 63 മണിക്കൂർ മെഗാ ബ്ലോക്കിൽ വലഞ്ഞ് മുംബൈ


മുംബൈ: മധ്യ റെയിൽവേ ഏർപ്പെടുത്തിയ മെഗാ ബ്ലോക്കിൽ വലഞ്ഞ് മുംബൈ. പ്ളാറ്റ് ഫോം നവീകരണത്തിന്റെ ഭാഗമായി റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകളും 76 ദീർഘദൂര വണ്ടികളുമാണ്. 63 മണിക്കൂർ ആണ് നിയന്ത്രണം.

ഇന്ന് 161 ലോക്കൽ ട്രെയിനുകളാണ് റദ്ദാക്കിയത്. നാളെ 534 ഉം മറ്റന്നാൾ 235 ഉം ലോക്കൽ ട്രെയിനുകൾ ഉണ്ടാകില്ല. താനെയിലെയും സിഎസ്ടിയിലെയും പ്ളാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായാണ് മെഗാ ബ്ലോക്ക് ഏർപ്പെടുത്തിയത്. നാല് ഇടനാഴികളിലായി (മെയിൻ, ഹാർബർ, ട്രാൻസ്-ഹാർബർ, ഉറാൻ) സാധാരണയായി പ്രതിദിനം 1800 ലോക്കൽ ട്രെയിനുകളാണ് സെൻട്രൽ റെയിൽവേയിൽ സർവ്വീസ് നടത്തുന്നത്. 30 ലക്ഷത്തിലധികം പേർ ഈ സർവ്വീസിനെ ആശ്രയിക്കുന്നു.

സബർബൻ ട്രെയിനുകളുടെ റദ്ദാക്കൽ ഒഴിവാക്കാനാകാത്തതാണെന്ന് സെൻട്രൽ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്നിൽ നില വ്യക്തമാക്കി. ഈ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്, പരമാവധി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അദ്ദേഹം സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. വൻതോതിൽ ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിൽ, യാത്രക്കാരുടെ സൗകര്യാർത്ഥം അധിക ബസുകൾ ഓടിക്കാൻ ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് (ബെസ്റ്റ്), മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ (എംഎസ്ആർടിസി) എന്നിവയോടും റെയിൽവേ അഭ്യർത്ഥിച്ചു.

Related posts

വിവാദ പരാമർശം: പ്രധാനമന്ത്രിക്കെതിരെ ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി

Aswathi Kottiyoor

കൊച്ചിയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മ‍ർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

ഇരിട്ടി- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി

Aswathi Kottiyoor
WordPress Image Lightbox