26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • 23+17=30! അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്
Uncategorized

23+17=30! അധ്യാപകന്‍റെ കണക്ക് തെറ്റിയപ്പോള്‍ പത്താംക്ലാസുകാരന് എ പ്ലസ് നഷ്ടം; സംഭവിച്ചത് ഗുരുതര പിഴവ്


കണ്ണൂര്‍: കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകന്‍റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർത്ഥിക്ക് എ പ്ലസ് നഷ്ടമായി. ബയോളജി വിഷയത്തിലെ മൂല്യനിര്‍ണയത്തിലാണ് പിഴവ് സംഭവിച്ചത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് വിദ്യാര്‍ത്ഥിക്ക് നഷ്ടമായി. കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് പിഴവ് വ്യക്തമായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 30 എന്നാണ് അധ്യാപകൻ രേഖപ്പെടുത്തിയത്.

നാൽപ്പതിൽ നാൽപ്പതും കിട്ടിയ ധ്യാനിന് ഇതോടെ എ ഗ്രേഡായി. ബാക്കി 9 വിഷയങ്ങളിലും എ പ്ലസ് നേടിയ ധ്യാൻ ബയോളജി ഉത്തരക്കടലാസ് അപേക്ഷ നൽകി വാങ്ങുകയായിരുന്നു. ഇതോടെയാണ് മൂല്യനിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി വ്യക്തമായതെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പ്രിയ പറഞ്ഞു. എളുപ്പമായിരുന്ന വിഷയത്തില്‍ എ പ്ലസ് കിട്ടുമെന്ന വിദ്യാര്‍ത്ഥിക്ക് ഉറപ്പുണ്ടായിരുന്നു. ഉത്തരക്കടലാസ് അപേക്ഷ നല്‍കി വാങ്ങിയതിന് പുറമെ പുനര്‍ മൂല്യ നിര്‍ണയത്തിനും അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയത്തില്‍ ബയോളജിക്കും എ പ്ലസ് ആയി മാറി. എന്തായാലും നഷ്ടമായ എ പ്ലസ് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണിപ്പോള്‍ വിദ്യാര്‍ത്ഥിയും കുടുംബവും.

Related posts

കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതി ഉണ്ട്; കുട്ടികളുടെ സുരക്ഷ പ്രധാനം, എഐ ക്യാമറ വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

വീണ്ടും ബാർ കോഴയ്ക്ക് നീക്കം, മദ്യനയത്തിലെ ഇളവിനായി കോടികൾ പിരിച്ച് നൽകാൻ നിർദ്ദേശം; ഒരാൾ നൽകേണ്ടത് 2.5 ലക്ഷം

Aswathi Kottiyoor

ഡൽഹിയിൽ 12 കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ മൂന്ന് പേർ കുട്ടികൾ, 5 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox