• Home
  • Uncategorized
  • മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
Uncategorized

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി


മലപ്പുറം: ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്‍റെ മകന്‍ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി സമീപത്തെ ജലാശയങ്ങളില്‍പ്പെട്ടോ എന്ന സംശയത്തിലാണ് പരിശോധന നടത്തിയിരുന്നത്. രാവിലെ മുതല്‍ സ്കൂബ ഡൈവിങ്ങ് സംഘം ഉള്‍പ്പെടെ ഫയര്‍ഫോഴ്സ് പരിശോധന നടത്തിയിരുന്നു. ഈ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related posts

‘വിധി ഏട്ടനെ കൊണ്ടുപോയി’; സുധി അവസാനം ധരിച്ച വസ്ത്രങ്ങളും ബാ​ഗും നിധി പോലെ സുക്ഷിച്ച് രേണു

Aswathi Kottiyoor

കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

Aswathi Kottiyoor

കൊട്ടിയൂർ ഐ. ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox