24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം
Uncategorized

ഒരൊറ്റ ക്ലിക്ക്, മലയാളിയെ തേടിയെത്തിയത് അപൂര്‍വ്വ അംഗീകാരം! 1500ലേറെ ഫോട്ടോകളില്‍ ഭാഗ്യം പതിഞ്ഞ ആ ചിത്രം


റിയാദ്: മരുക്കാട്ടിലെ അപൂർവ്വയിനം അറേബ്യൻ കുറുക്കനെ ക്യാമറയിലാക്കിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി നൗഷാദ് കിളിമാനൂരിന് സൗദി പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. ലോക പരിസ്ഥിതി വാരാചരണത്തിനോടനുബന്ധിച്ച് സൗദി പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഫോട്ടോ ഗ്രാഫി മത്സരത്തിലാണ് നൗഷാദിന്റെ ചിത്രം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

സ്വദേശികളും വിദേശികളും അടങ്ങുന്ന 1500ലേറെ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ മാറ്റുരച്ചതിൽ തിരഞ്ഞെടുക്കപ്പെട്ട ഏക വിദേശിയാണ് നൗഷാദ്. റിയാദിലെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയ “ഷട്ടർ അറേബ്യ” നടത്തുന്ന വാരാന്ത്യ മരുഭൂയാത്രക്കിടെയാണ് റിയാദ് നഗരത്തോട് ചേർന്നുള്ള അൽ ഹയർ മരുഭൂ മേഖലയിൽ നിന്ന് അവാർഡ് നേടിയ ചിത്രം നൗഷാദിന്റെ ക്യാമറ ഒപ്പിയത്. ചിത്രമെടുപ്പ് മാത്രമല്ല തന്റെ ക്യാമറയിൽ പതിയുന്ന ജീവിയുടെ ആവാസവ്യവസ്ഥയും, വംശവും ദേശവുമെല്ലാം കണ്ടെത്തുന്നതിലും നൗഷാദ് വിദഗ്ദ്ധനാണ്.

Related posts

ജിഎസ്ടി യോഗം ഇന്ന് ചേരും; ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് നിർബന്ധമാക്കാൻ സാധ്യത

Aswathi Kottiyoor

മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ കഷ്ണങ്ങളായ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: മൃതദേഹം കൊണ്ട് തള്ളിയ ആളെ കുറിച്ച് സൂചന

Aswathi Kottiyoor

3 നില, കറുപ്പുംമഞ്ഞയും ചേർന്ന ടാക്സികൾ പ്രചോദനം; ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ

Aswathi Kottiyoor
WordPress Image Lightbox