24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.*
Uncategorized

*വിജയികളെ ആദരിക്കലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.*

കേളകം എംജി‌എം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു ചാക്കോ പൊരുമത്ര ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിസിഡണ്ട് പാസ്റ്റർ ഷാജി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി എം ജയിംസ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. സെക്രട്ടറി സിനി ബിനോയ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോർജുകുട്ടി വാത്യാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ ലാലു അബ്രഹാം, ഉജ്ജ്വല മനോജ് , റെജി കന്നുകുഴി, ഷാജൻ കെ ജെ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ ശ്രീധരൻ ചെന്നപ്പൊയിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Related posts

കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയിൽ കോടതി ഇടപെടൽ; മേയർക്കും എംഎൽഎക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

അനുജന്‍റെ മൃതദേഹത്തിന് അടുത്ത് ഇരുന്നു, പിന്നെ എഴുന്നേറ്റില്ല; സഹോദരങ്ങളുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം

Aswathi Kottiyoor

എടവണ്ണയില്‍ വീടിന് മിന്നലേറ്റു; ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു –

Aswathi Kottiyoor
WordPress Image Lightbox