23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കീം ജൂൺ 5 മുതൽ 9 വരെ; എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജം: മന്ത്രി ആർ ബിന്ദു
Uncategorized

കീം ജൂൺ 5 മുതൽ 9 വരെ; എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂൺ 5 മുതൽ 9 വരെ നടക്കുമെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. 113447 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വിപുലമായ ഈ പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നവർക്ക് ജൂൺ 10 ന് വീണ്ടും പരീക്ഷ എഴുതാം. പരീക്ഷ നടത്തിപ്പിന് ജില്ലയിൽ കൺട്രോൾ റൂം തുറക്കും. ജൂൺ 20-നുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related posts

അയച്ച മെസേജ് തെറ്റിപ്പോയോ ? പേടിക്കേണ്ട എഡിറ്റ് ചെയ്യാം; ഓപ്ഷനുമായി വാട്സാപ്പ്

Aswathi Kottiyoor

കേളകം മഞ്ഞളാംപുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

വയനാട് മാനന്തവാടി വള്ളിയൂർക്കാവിൽ കരടിയെ കണ്ടതായി നാട്ടുകാർ; പ്രദേശത്ത് ജാഗ്രത നിർദേശം

Aswathi Kottiyoor
WordPress Image Lightbox