• Home
  • Uncategorized
  • പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
Uncategorized

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തില്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശത്തിന്റെ ഭാഗമായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഫലം HSCAP വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രോസ്പക്ടസില്‍ നല്‍കിയിട്ടുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ച് അന്തിമ സ്ഥിരീകരണം നല്‍കിയ അപേക്ഷകളാണ് ട്രയല്‍ അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുള്ളത്.

www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ഓപ്ഷന്‍ വഴി HSCAP വെബ്‌സൈറ്റില്‍ പ്രവേശിക്കാനാകും. മെയ് 27-ന് പ്രസിദ്ധീകരിച്ച പുനര്‍മൂല്യനിര്‍ണ്ണയ, സ്‌ക്രൂട്ടിനി ഫലങ്ങള്‍ ട്രയല്‍ അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല. പുനര്‍മൂല്യ നിര്‍ണ്ണയത്തിലൂടെ ഗ്രേഡില്‍ മാറ്റം വന്നിട്ടുള്ള വിദ്യാര്‍ഥികളുടെ ഗ്രേഡ് ഒന്നാം അലോട്ട്‌മെന്റിന് മുന്നോടിയായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.

ട്രയല്‍ അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം
https://hscap.kerala.gov.in/ വെബ്‌സൈറ്റിലേക്ക് നേരിട്ടോ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് വഴിയോ പ്രവേശിക്കാം.
Hscap വെബ്‌സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം Candidate Login-SWS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക
ലോഗിന്‍ ചെയ്തതിന് ശേഷം Trial Results എന്ന ഓപ്ഷനിലൂടെ വിദ്യാര്‍ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാനാകും.

Related posts

വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

Aswathi Kottiyoor

കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ;പദയാത്രക്ക് തുടക്കമായി.

Aswathi Kottiyoor

പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox