22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • 13 ദിവസം, 75 കോടി ക്ലബ്ബിൽ ഗുരുവായൂരമ്പല നടയിൽ, അടുത്ത 100 കോടി പടത്തിനൊരുങ്ങി പൃഥ്വിരാജ്
Uncategorized

13 ദിവസം, 75 കോടി ക്ലബ്ബിൽ ഗുരുവായൂരമ്പല നടയിൽ, അടുത്ത 100 കോടി പടത്തിനൊരുങ്ങി പൃഥ്വിരാജ്


പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാന്‍ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും ഇത്. റിലീസ് ചെയ്ത് ആറാം ദിവസത്തിൽ ചിത്രം 50 കോടി നേടിയിരുന്നു. മെയ് 16ന് ആയിരുന്നു ഗുരുവായൂരമ്പല നടയിലിന്റെ റിലീസ്.

‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തനം.

Related posts

‘ജെസ്നയെ കാണാതാകുന്നത് ഒരു വ്യാഴാഴ്ച, മുമ്പ് മൂന്നാല് വ്യാഴാഴ്ചകളിൽ ജെസ്ന കോളേജിൽ ചെന്നിട്ടില്ല’: അച്ഛൻ ജയിംസ്

Aswathi Kottiyoor

‘സേവനം നൽകാതെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയം, നികുതി അടച്ചോ ഇല്ലയോ എന്നതല്ല’; മാത്യു കുഴൽനാടൻ

Aswathi Kottiyoor

*നിപ പ്രതിരോധം കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം*,*നിപ പ്രതിരോധം കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം**നിപയുടെ ആഘാതം പരമാവധി കുറയ്ക്കാനായെന്ന് എന്‍.സി.ഡി.സി. ഡയറക്ടര്‍*

Aswathi Kottiyoor
WordPress Image Lightbox